1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2023

സ്വന്തം ലേഖകൻ: ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തെ തു​ട​ർ​ന്ന് സു​ഡാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി രാ​ജ്യ​ത്തെ​ത്തി​ക്കു​ന്ന​തി​ന് സൗ​ദി അ​റേ​ബ്യ വ​ഹി​ച്ച പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചും ന​ന്ദി പ​റ​ഞ്ഞും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ‘ക​മ്യൂ​ണി​റ്റി ഇ​ൻ​ട്രാ​ക്ഷ​ൻ വി​ത്ത് മി​നി​സ്റ്റ​ർ വി. ​മു​ര​ളീ​ധ​ര​ൻ’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ഓ​പ​റേ​ഷ​ൻ കാ​വേ​രി ല​ക്ഷ്യം​കാ​ണു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം​ചെ​യ്ത സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ന്ദി​പ​റ​ഞ്ഞു​ള്ള മ​ന്ത്രി​യു​ടെ പ്ര​സം​ഗം നി​റ കൈ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ്സ് സ്വീ​ക​രി​ച്ച​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ, ജി​ദ്ദ കോ​ൺ​സ​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം, ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു വ​ള​ന്റി​യ​ർ​മാ​ർ തു​ട​ങ്ങി ഓ​പ​റേ​ഷ​ന്റെ വി​ജ​യ​ത്തി​നാ​യി ക​ഠി​നാ​ധ്വാ​നം​ചെ​യ്ത എ​ല്ലാ​വ​രെ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

സൗ​ദി സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മ​ന്ത്രി സൗ​ദി അ​റേ​ബ്യ​യു​ടെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വ​ലീ​ദ് അ​ൽ​ഖ​റൈ​ജി, തൊ​ഴി​ൽ സ​ഹ​മ​ന്ത്രി​മാ​രാ​യ ഡോ. ​അ​ദ്‌​നാ​ൻ അ​ൽ നു​ഐം, ഡോ. ​അ​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​റാ​നി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ ഊ​ഷ്മ​ള​ത പ്ര​ക​ട​മാ​കു​ന്ന​തും ഫ​ല​പ്ര​ദ​വു​മാ​യി​രു​ന്നു എ​ല്ലാ കൂ​ടി​ക്കാ​ഴ്ച​ക​ളു​മെ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കും സൗ​ദി അ​റേ​ബ്യ​ക്കു​മി​ട​യി​ൽ മ​നു​ഷ്യ​പാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 22 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ചെ​റു​ത​ല്ലെ​ന്നും അ​വ​രെ​ക്കൂ​ടി അ​ഭി​ന​ന്ദി​ക്കാ​ൻ അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ ല​ഭി​ക്കു​ന്ന എ​ല്ലാ പ​രി​ഗ​ണ​ന​ക്കും സു​ര​ക്ഷ​ക്കും പി​ന്തു​ണ​ക്കും അ​ദ്ദേ​ഹം സൗ​ദി ഭ​ര​ണ​നേ​തൃ​ത്വ​ത്തോ​ട് ന​ന്ദി പ​റ​ഞ്ഞു.

സൗ​ദി​യു​ടെ ച​രി​ത്ര ടൂ​റി​സ​കേ​ന്ദ്ര​മാ​യ മ​സ്മ​ക് കൊ​ട്ടാ​രം, പു​രാ​ത​ന അ​റേ​ബ്യ​യു​ടെ ച​രി​ത്രം​പ​റ​യു​ന്ന അ​ൽ ദ​രി​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങും. അം​ബാ​സ​ഡ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നു​ള്ള ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ 102 രാജ്യക്കാരായ 5,629 പേരെ രക്ഷപ്പെടുത്തിയതായി സൗദി അറേബ്യ. ഇതിൽ 253 പേർ മാത്രമാണ് സൗദി പൗരന്മാർ. ഏറ്റവും ഒടുവിൽ ജിദ്ദയിൽ എത്തിച്ച 206 പേരിൽ 14 പേർ സ്വദേശികളാണ്.

ശേഷിച്ചവർ യുഎസ്, കാന‍ഡ, സൗത്ത് ആഫ്രിക്ക, യെമൻ തുടങ്ങി മറ്റു രാജ്യക്കാരും. സുഡാനിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരെ ജിദ്ദയിൽ എത്തിച്ച ശേഷം എംബസിയുടെ സഹായത്തോടെ അതാതു രാജ്യങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.