1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2023

സ്വന്തം ലേഖകൻ: യുകെയിലേക്ക് ഇന്ത്യയിൽ നിന്നുള്ള റജിസ്റ്റേർഡ് മെന്റൽ ഹെൽത്ത് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾ. യുകെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ഒന്നായ സസെക്സ് പാർട്ണർഷിപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റൽ നേരിട്ട് ഇന്റർവ്യൂ നടത്തിയാണ് മെന്റൽ ഹെൽത്ത് നഴ്സുമാരെ ബ്രിട്ടനിലെത്തിക്കുന്നത്.

നേരിട്ടു നടത്തുന്ന ഇന്റർവ്യൂ ആയതു കൊണ്ടു തന്നെ യാതൊരുവിധ റിക്രൂട്ട്മെന്റ് ഫീസോ സർവീസ് ചാർജോ ആരും മുടക്കേണ്ടതില്ല. ഇരുപത്തിയേഴു ലക്ഷം രൂപ മുതൽ (27,055 പൗണ്ട്) മുപ്പത്തിരണ്ട് ലക്ഷം രൂപ (32,934 പൗണ്ട്) വരെ ശമ്പളമാണ് ട്രസ്റ്റ് എക്സ്പീരിയൻസ് അനുസരിച്ച് ഓഫർ ചെയ്യുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് ആദ്യ മൂന്ന് മാസത്തെ താമസം സൗജന്യമായി നൽകും. വീസ ഫീസ്, സൗജന്യ വിമാന ടിക്കറ്റ്, ഐഇഎൽടിഎസ്/ഒഇടി കോസ്റ്റ് റീഫണ്ട്, സിബിടി, എൻഎംസി ആപ്ലിക്കേഷൻ ഫീ, റജിസ്ട്രേഷൻ ഫി റീഫണ്ട്, ഒഎസ്‍സിഇ എക്സാം ഫീ റീഫണ്ട് എന്നിവയും ലഭിക്കും.

ബിഎസ്‌സി അഥവാ ജിഎൻഎം യോഗ്യതയും മെന്റൽ ഹെൽത്ത് വിഭാഗത്തിൽ കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഐഇഎൽടിഎസ് റൈറ്റിങിന് 6.5 ബാൻഡും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് 7 ബാൻഡും വീതം ഉള്ളവർക്ക് അല്ലെങ്കിൽ ഒഇറ്റിക്ക് റൈറ്റിങിന് സി+ ബാൻഡും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് ബി ബാൻഡും ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.