
സ്വന്തം ലേഖകൻ: ആപത്തില്‍പ്പെട്ട സഹജീവിയെ രക്ഷിക്കാനായി കരങ്ങള്‍ നീട്ടുന്ന മനുഷ്യരുടെ സദ്പ്രവൃത്തികള്‍ മനുഷ്യനെ ഉലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം വാര്‍ത്തയാണ്. എന്നാല്‍ നദിയില്‍ കുടുങ്ങിയ മനുഷ്യനെ കരയ്ക്ക് കയറ്റാനായി കരങ്ങള്‍ നീട്ടുന്നത് ഒരു ഒറാങ്ങൂട്ടാനാണ്. ഈ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.
ബോര്‍ണിയോയിലെ ഒറാങ്ങൂട്ടാന്‍ സംരക്ഷിത കേന്ദ്രത്തിലാണ് സംഭവം. സംരക്ഷിത കേന്ദ്രത്തില്‍ ജീവിക്കുന്ന ഓറാങ്ങൂട്ടന്റെ സ്വൈര്യവിഹാരത്തിനായി പാമ്പുകളെ ഒഴിവാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രത്തിലെ ജീവനക്കാരന്‍. ചെളിയില്‍ കുടുങ്ങിയ ജീവനക്കാരനെ സഹായിക്കുന്നതിനായി ഒറാങ്ങൂട്ടാന്‍ കരം നീട്ടുകയായിരുന്നു.
അനില്‍ പ്രഭാകര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ സുന്ദര നിമിഷങ്ങല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇന്തോനേഷ്യയില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം ബോര്‍ണിയയില്‍ സഫാരിക്കെത്തിയതായിരുന്നു അനില്‍ പ്രഭാകര്‍. ഈ സമയത്താണ് അപൂര്‍വ്വ ദൃശ്യം ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ കാമറയില്‍ പകര്‍ത്തുകയായിരുന്നു.
ഒറാങ്ങൂട്ടാന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ ജീവനക്കാരനെയാണ് ഒറാങ്ങൂട്ടാന്‍ സഹായിക്കാനായി കൈകള്‍ നീട്ടിയത്. എന്നാല്‍ വന്യജീവിയായിനാല്‍ താന്‍ ആ കരങ്ങള്‍ സ്വീകരിക്കാതിരിക്കുകയായിരുന്നു എന്ന് ജീവനക്കാരന്‍ പിന്നീട് അനില്‍ പ്രഭാകരിനോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല