1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2023

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈജിപ്തിന്റെ ആദരം. ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദ നൈല്‍’ പുരസ്‌കാരം നരേന്ദ്ര മോദിക്ക് നല്‍കി ആദരിച്ചത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍ സിസി മോദിക്ക് പുരസ്‌കാരം സമ്മാനിച്ചു. ഉഭയകക്ഷി കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ആദരിക്കല്‍ ചടങ്ങ്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരു നേതാക്കളും ഇന്ത്യ-ഈജിപ്ത് സഹകരണം ശക്തമാക്കാനുള്ള സുപ്രധാന കരാറില്‍ ഒപ്പുവച്ചു.

1997 ന് ശേഷം ഈജിപ്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വ്യാപാരം, നിക്ഷേപം, ഊര്‍ജ ബന്ധങ്ങള്‍, ജനങ്ങളുമായുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. രണ്ട് ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയ മോദിയെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ എല്‍ സിസി സ്വാഗതം ചെയ്തു.

ഇന്ത്യയിലെ ദാവൂദ് ബോറ സമുദായത്തിന്റെ സഹായത്തോടെ കെയ്‌റോയില്‍ പുനഃസ്ഥാപിച്ച പതിനൊന്നാം നൂറ്റാണ്ടിലെ അല്‍ ഹക്കിം മസ്ജിദും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മൂന്ന് മാസം മുന്‍പാണ് പള്ളിയുടെ പുനരുദ്ധാരണം പൂര്‍ത്തിയായത്. കെയ്‌റോയിലെ ഏറ്റവും പഴക്കമുള്ള നാലാമത്തെ പള്ളിയും ഈജിപ്ഷ്യന്‍ തലസ്ഥാനത്ത് നിര്‍മിക്കുന്ന രണ്ടാമത്തെ ഫാത്തിമിദ് പള്ളിയുമാണ് അല്‍ ഹക്കിം. 5000 ചതുരശ്ര മീറ്റര്‍ വിശാലമായ നടുമുറ്റം ഉള്‍പ്പെടെ 13,560 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് പള്ളി. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ബോറ സമുദായം ഫാത്തിമികളില്‍ നിന്ന് ഉത്ഭവിച്ചവരാണ്. കെയ്‌റോയിലെ ഇന്ത്യക്കാര്‍ 1970 ല്‍ പള്ളി പുതുക്കിപ്പണിയുകയും അന്ന് മുതല്‍ പരിപാലിച്ചുവരികയും ചെയ്യുന്നു.

കെയ്‌റോയിലുള്ള ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധസെമിത്തേരിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഈജിപ്തിലും പാലസ്തീനിലും ധീരമായി പോരാടി വീരമൃത്യു വരിച്ച ഇന്ത്യക്കാര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഹീലിയോപോളീസ്(പോര്‍ട്ട് ട്യൂഫിക്) സ്മാരകവും ഹീലിയോപോളിസ് (ഏദന്‍) സ്മാരകവും ഉള്‍ക്കൊള്ളുന്ന സെമിത്തേരിയില്‍ മോദി പൂക്കള്‍ അര്‍പ്പിക്കുകയും അവിടെയുള്ള സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു വരിച്ച ഏകദേശം 4000 ഇന്ത്യന്‍ സൈനികരെ അനുസ്മരിക്കുന്നതാണ് ഹീലിയോപോളീസ്(പോര്‍ട്ട് ട്യൂഫിക്) സ്മാരകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.