സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം.
ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി.
പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച നടന്‍ ഒപ്പന്‍ഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയത്. ദ ഹോള്‍ഡോവേഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി.
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. മാർട്ടിൻ സ്കോസെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. എട്ട് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച ബാര്‍ബിക്ക് മികച്ച ഒറിജില്‍ സോങ്ങ് വിഭാഗത്തില്‍ മാത്രമായിരുന്നു പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, മാസ്‌ട്രോ, ര്‍, പാസ്റ്റ് ലീവ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിച്ച മറ്റു സിനിമകൾ.
നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ‘ടു കിൽ എ ടൈഗർ’ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നു. ഝാർഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കിൽ എ ടൈഗർ ഇതുവരെ നേടിയത്. എന്നാൽ യുക്രെെൻ ഡോക്യുമെന്ററിയായ 20 ഡേയ്‌സ് ഇൻ മരിയോപോളിനെയാണ് പുരസ്കാരം തേടിയെത്തിയത്.
അതിനിടെ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്‌കാരം നല്‍കാനാണ് സീന പൂര്‍ണനഗ്നയായി വേദിയിലെത്തിയത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് അവതാരകനായ ജിമ്മി കിമ്മല്‍ സീനയുടെ നഗ്നത മറച്ചു.
മികച്ച സിനിമ- ഒപ്പൻഹൈമർ
മികച്ച നടി- എമ്മ സ്റ്റോൺ (പുവർ തിങ്ങ്‌സ്)
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ഒപ്പൻഹെെമർ )
മികച്ച നടൻ- കിലിയൻ മർഫി (ഒപ്പൻഹെെമർ )
മികച്ച ഒറിജിനൽ സ്‌കോർ- ഒപ്പൻഹൈമർ
മികച്ച ഒറിജിനൽ സോങ്- ബാർബി
മികച്ച സഹനടൻ – റോബർട്ട് ഡൗണി ജൂനിയർ (ഒപ്പൻഹൈമർ)
മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഒപ്പൻഹൈമർ)
മികച്ച വിഷ്വൽ എഫക്ട്- ഗോഡ്‌സില്ല മൈനസ് വൺ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർ കരസ്ഥമാക്കി.
ദ ബോയ് ആൻഡ് ദ ഹെറോൺ- മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം
മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)…
മികച്ച തരിക്കഥ (അഡാപ്റ്റഡ)്- അമേരിക്കൻ ഫിക്ഷൻ
മികച്ച നഹനടി- ഡിവൈൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവേഴ്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്‌സ്റ്റെലിങ്- പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
മികച്ച തിരക്കഥ (ഒറിജിനൽ വിഭാഗം)- അനാറ്റമി ഓഫ് എ ഫോൾ (ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡേയ്‌സ് ഇൻ മരിയോപോൾ (യുക്രെെൻ)
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദ ലസ്റ്റ് റിപെയർ ഷോപ്പ്
മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ (ഒപ്പൻഹൈമർ)
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ വണ്ടര് സ്റ്റോറി ഓഫ് ഹെന്റി ഷുഗർ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല