1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2015


കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ അത്‌ലീറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ഓഗസ്റ്റില്‍ പരോള്‍ ലഭിക്കും. ന്നാല്‍ പിസ്‌റ്റോറിയസിന്റെ പരോളിനെക്കുറിച്ച് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇയാള്‍ക്ക് ജാമ്യം നല്‍കണമെന്ന് പരോള്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കുമെന്നാണ് അറിയാന്‍ സാധിച്ചത്.
കാമുകി റീവാ സ്റ്റീന്‍കാംപിനെ കൊലപ്പെടുത്തിയ കേസില്‍ പിസ്‌റ്റോറിയസ് കഴിഞ്ഞ് 10 മാസമായ ജയിലിലാണ്.

2013ല്‍ വാലന്റൈന്‍സ് ദിനത്തിലാണ് സ്റ്റീന്‍കാംപിനെ വെടിയേറ്റ് മരിച്ച നിലയില്‍ പിസ്‌റ്റോറിയസിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഇരുളിന്റെ മറപറ്റിനില്‍ക്കുന്ന കള്ളനാണെന്ന് കരുതിയാണ് താന്‍ സ്റ്റീന്‍കാംപിന് നേരെ വെടിയുതിര്‍ത്തതെന്നായിരുന്നു പിസ്‌റ്റോറിയസിന്റെ വാദമെങ്കിലും കോടതി ഇയാളുടെ വാദം മുഖവിലയ്‌ക്കെടുത്തില്ല.

ബ്ലേഡ് റണ്ണര്‍ എന്ന് അറിയപ്പെട്ടിരുന്ന ഓസ്‌കര്‍ പിസ്റ്റോറിയസിന്റെ പതനം പെട്ടെന്നായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍നിന്ന് ആളുകള്‍ വെറുക്കുന്നവനായിട്ടായിരുന്നു പിസ്റ്റോറിയസിന്റെ വീഴ്ച്ച. മോഡലായിരുന്നു കൊല്ലപ്പെട്ട റീവാ സ്റ്റീന്‍കാംപ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.