1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2021

സ്വന്തം ലേഖകൻ: ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ജല്ലിക്കട്ട്പുറത്തായി. ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കട്ട്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു.

2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിനായില്ല.

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സാണ് തെരഞ്ഞെടുക്കപ്പെട്ടെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാര്‍ച്ച് 15 വരെ നടക്കും. മാര്‍ച്ച് 15 ന് ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 25നാണ് അവാര്‍ഡ് വിതരണം. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.