1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2020

സ്വന്തം ലേഖകൻ: പുതുവർഷ ദിനത്തിൽ പിറന്നത് 3,92,078 കുഞ്ഞുങ്ങൾ. യൂണിസെഫാണ് 2020 ജനുവരി ഒന്നിന് ലോകത്താകെ പിറന്ന കുഞ്ഞുങ്ങളുടെ ഏകദേശ കണക്ക് പുറത്തുവിട്ടത്. തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിലാണ് 2020 ലെ ആദ്യ കുഞ്ഞ് പിറന്നതെന്നാണ് കരുതുന്നത്. യുഎസിലായിരുന്നു പുതുവർഷദിനത്തെ അവസാനത്തെ കുഞ്ഞിന്റെ ജനനം.

കണക്കുകൾ പ്രകാരം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത്, 67,385 പേർ. ചൈനയാണ് രണ്ടാം സ്ഥാനത്ത്, 46,299 പേർ.

വിവിധ രാജ്യങ്ങളിൽ പിറന്ന കുഞ്ഞുങ്ങളുടെ കണക്ക് ഇങ്ങനെ:

ഇന്ത്യ- 67,385
ചൈന- 46,299
നൈജീരിയ- 26,039
പാക്കിസ്ഥാൻ- 16,787
ഇന്തോനേഷ്യ- 13,020
യുഎസ്- 10,452
കോംഗോ- 10,247
എതോപ്യ- 8,493

2018 ൽ, 25 ദശലക്ഷം നവജാത ശിശുക്കൾ ജനിച്ച് ഒരു മാസത്തിനുളളിൽ മരിച്ചതായി യൂണിസെഫ് പറയുന്നു. 2018 ൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 47 ശതമാനം ആദ്യമാസത്തിൽ മരിച്ചു. 1990 ൽ ഇത് 40 ശതമാനമായിരുന്നു.

മാസം തികയാതെയുളള ജനനം, പ്രസവസമയത്തെ സങ്കീർണതകൾ, സെപ്‌സിസ് പോലുള്ള അണുബാധകൾ എന്നിവ മൂലമാണ് മിക്ക കുഞ്ഞുങ്ങളും മരിച്ചത്. കൂടാതെ, ഓരോ വർഷവും 25 ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ മരിച്ചാണ് പിറന്നുവീഴുന്നതെന്നും യൂണിസെഫിന്റെ കണക്കുകൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.