1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2020

സ്വന്തം ലേഖകൻ: ന്യൂകാസിലിലെ നോർത്തുംബ്രിയ സർവകലാശാലയിലെ 850 ഓളം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികൾ സർവകലാശാലയിൽ തിരിച്ചെത്തിയ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇത്രയധികം കേസുകൾ ഉണ്ടായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കേസുകളുടെ വർദ്ധനവിനെ തുടർന്ന് ന്യൂകാസിൽ നഗരം പുതിയ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു.

പരിശോധനയിൽ പോസിറ്റിവ് ആയതിനെത്തുടർന്ന് സ്വയം നിരീക്ഷണത്തിൽ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, അലക്കൽ, ക്ലീനിംഗ് മെറ്റീരിയലുകൾ തുടങ്ങി അവശ്യ സർവീസുകൾ സർവകലാശാലാ അധികാരികളുടെയും സിറ്റി കൗൺസിലിന്റെയും സഹായത്തോടെ ലഭ്യമാക്കുന്നുണ്ട്.

ട്യൂഷൻ നഷ്‌ടപ്പെടുന്നവർക്ക് സർവകലാശാലയിൽ നിന്ന് അധിക അക്കാദമിക് പിന്തുണയും ലഭ്യമാക്കുമെന്ന് യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചു. അതേസമയം കൊവിഡ് ബാധിച്ച വിദ്യാര്ഥികളെല്ലാം ഒരേ ഹോസ്റ്റലിലാണോ അതോ വിവിധ ഹോസ്റ്റലുകളിലോ സ്വകാര്യ ഫ്ളാറ്റുകളിലാണോ എന്ന് അധികൃതർ വെളിപ്പെടുത്തിയില്ല.

കാമ്പസ് വീണ്ടും തുറന്നതിനും തടയാൻ കഴിയുമായിരുന്ന പൊതുജനാരോഗ്യ പ്രതിസന്ധിക്ക് കാരണമായതിനും നോർത്തേംബ്രിയ സർവകലാശാലയെ യുകെയിലെ ഏറ്റവും വലിയ സർവകലാശാലാ യൂണിയൻ കുറ്റപ്പെടുത്തി. മേഖലയിലെ നിലവിലെ നിയന്ത്രണങ്ങൾ, അണുബാധയുടെ ദിശ, പരിശോധന, കണ്ടെത്തൽ എന്നിവയിലെ പ്രശ്നങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ക്യാമ്പസിൽ കോവിഡിന്റെ ഒരു വലിയ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.