1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയുമായി സൈനിക സഹകരണത്തിന് പാക് സൈന്യം ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകന്‍. സഹകരണത്തിലൂടെ മാത്രമേ ഇന്ത്യയുമായി സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്ന് അനുഭവത്തിലൂടെ പാക് സൈന്യം മനസ്സിലാക്കിയതായി ബ്രിട്ടനിലെ റോയല്‍ യുനൈറ്റ്‌സ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ആര്‍.യു.എസ്.ഐ) കമാല്‍ ആലമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജവേദ് ബാജ്‌വ ഇന്ത്യന്‍ സേനയുടെ സഞ്ജയ് വിശ്വാസ് റാവുവിനെയും സംഘത്തെയും പാകിസ്താന്‍ ദിനത്തിന്റെ ഭാഗമായി ഇസ്‌ലാമാബാദില്‍ നടക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിരുന്നു. ഇത് ചരിത്രപരമെന്നാണ് കമാല്‍ ആലമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് സൈന്യവും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന ജനറല്‍ ജവാദ് ബജ്‌വയുടെ പ്രസ്താവനയെന്ന് ആലം കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനക്ക് മേധാവിത്വമുള്ള വിവിധ രാഷ്ട്രങ്ങളടങ്ങുന്ന രക്ഷാസമിതിയായ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) നേതൃത്വത്തില്‍ സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യയും പാകിസ്താനും പങ്കെടുക്കുന്നുണ്ട്.

2016 നവംബറില്‍ ബജ്‌വ സൈനിക മേധാവിയായതിനു ശേഷവും നിയന്ത്രണരേഖയില്‍ നിരന്തരം വെടിവെപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ചില ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും മുമ്പ് നടത്തിയ സമാധാന ശ്രമങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 1980കളില്‍ ജനറല്‍ സിയാഉല്‍ ഹഖും ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സമാധാന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 2002 ല്‍ കശ്മീര്‍ പ്രശ്‌ന പരിഹാരത്തിനും മറ്റുമായി ആഗ്രയില്‍ വെച്ച് ജനറല്‍ പര്‍വേശ് മുശര്‍റഫും അടല്‍ ബിഹാരി വാജ്‌പേയിയും ശ്രമങ്ങള്‍ നടത്തിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.