1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2022

സ്വന്തം ലേഖകൻ: പതിമൂന്നുകാരിയായ അഫ്ഷീന്‍ ഗുലിന് കൂട്ടുകാരോടൊപ്പം കളിക്കാനോ സ്‌കൂളില്‍ പോയി പഠിക്കാനോ കഴിയുമായിരുന്നില്ല. ഒരു കൈപ്പിഴ കൊണ്ട് അഫ്ഷീന് നഷ്ടപ്പെട്ടത് നികത്താനാകാത്തതാണ്. പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലാണ് അഫ്ഷീന്റെ സ്വദേശം.

ജനിച്ച് പത്താം മാസത്തില്‍ ഉണ്ടായ അപകടമാണ് അഫ്ഷീന്റെ ജീവിതത്തില്‍ കരിനിഴലായി മാറിയത്. സഹോദരിയുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ അഫ്ഷീന്‍ താഴേക്ക് വീണതിനെ തുടര്‍ന്ന് ഒരു വശത്തേയ്ക്ക് മാത്രമായി കഴുത്ത് 90 ഡിഗ്രി ചരിയുകയായിരുന്നു.

മാതാപിതാക്കള്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരുന്നുകള്‍ ഒന്നും ഫലപ്രദമായില്ല. അവളുടെ വേദന ഇരട്ടിയാകുകയാണ് ചെയ്തത്. കൂടുതല്‍ ചികിത്സയ്ക്കായി അവളുടെ മാതാപിതാക്കളുടേര്‍ത്ത് പണം ഉണ്ടായിരുന്നില്ല.

പിന്നാലെ, അഫ്ഷീന് സെറിബ്രല്‍ പാള്‍സിയും പിടിപെട്ടു. രണ്ട് ആരോഗ്യ പ്രശ്‌നങ്ങളും അഫ്ഷീന് പഠിക്കാന്‍ വെല്ലുവിളിയായി. നീണ്ട പന്ത്രണ്ട് വര്‍ഷക്കാലമായി അവളുടെ ദുര്‍ബലമായ ചുമലില്‍ യാതനകളുടെ കുരിശ് പേറാന്‍ അവള്‍ പ്രേരിതയായി. പിന്നീട്, പെട്ടെന്നുള്ള ഒരു സ്‌ട്രോക്കില്‍ നാടകീയമായ ഒരു വഴിത്തിരിവ് അവളുടെ ജീവിതത്തില്‍ പുത്തന്‍ പ്രതീക്ഷയേകി.

മാര്‍ച്ച് മാസത്തില്‍ അവളുടെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവം ഉണ്ടായി. യാതൊരു ഫീസൊന്നും വാങ്ങാതെ അഫ്ഷീന്റെ ചികിത്സയും ശസ്ത്രക്രിയയും ചെയ്തുതരാന്‍ ഒരു ഡോക്ടര്‍ സമ്മതമറിയിച്ചു. ഡല്‍ഹിയിലെ അപ്പോളം ഹോസ്പിറ്റലിലെ ഡോക്ടറായ ഡോ. രാജഗോപാലന്‍ കൃഷ്ണന്‍ അവളുടെ കഴുത്തില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്’, ഡോ. രാജഗോപാലന്‍ കൃഷ്ണന്‍ ബിബിസിയോട് പറഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകയായ അലക്‌സാണ്ട്രിയ തോമസ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെയാണ് അഫ്ഷീനും ഡോ. രാജഗേപാലന്‍ കൃഷ്ണനെ കുറിച്ച് അറിയുന്നത്.

‘ഡോക്ടര്‍ എന്റെ സഹോദരിയുടെ ജീവിതം രക്ഷിച്ചതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ ഡോക്ടര്‍ ഒരു മാലാഖയാണ്’, അഫ്ഷീന്റെ സഹോദരന്‍ യാക്കൂബ് കുമ്പാര്‍ ബിബിസിയോട് പറഞ്ഞു. അവളെ ചികിത്സിക്കുന്നതിനായി കുടുംബം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് പോയിരുന്നു.

ഓണ്‍ലൈനിലൂടെയാണ് ചികിത്സയ്ക്കായി ധനസമാഹരണം നടത്തിയത്. ശസ്ത്രക്രിയ സമയത്ത് അവളുടെ ഹൃദയത്തിനോ ശ്വാസകോശത്തിനോ എന്തെങ്കിലും തകരാര്‍ സംഭവിക്കുമെന്ന് ഡോക്ടര്‍ കൃഷ്ണന്‍ ഞങ്ങളോട് പറഞ്ഞതായി യാക്കൂബ് കുമ്പാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴുത്ത് സുഖം പ്രാപിക്കുന്നതിന് മുമ്പ് അവള്‍ക്ക് നാല് വലിയ ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. ഫെബ്രുവരിയിലാണ് പ്രധാന ശസ്ത്രക്രിയ നടന്നത്. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കാണ് അഫ്ഷീന്‍ വിധേയയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.