സ്വന്തം ലേഖകന്‍: പാക് മന്ത്രിയേയും ഭാര്യയെയും കിടപ്പു മുറിയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യാ മന്ത്രിയെയും ഭാര്യയേയുമാണ് കറാച്ചിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആസൂത്രണ വികസനകാര്യമന്ത്രി മിര്‍ ഹസര്‍ ഖാന്‍ ബിജ്!രാനിയെയും ഭാര്യ ഫരീഹ റസാഖിനെയും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇരുവര്‍ക്കും വളരെ അടുത്തുനിന്നാണു വെടിയേറ്റതെന്നു പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോള്‍ മൃതദേഹങ്ങള്‍ കിടന്നിരുന്ന മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയില്‍നിന്ന് ഒരു തോക്കു കണ്ടെടുത്തു. മന്ത്രിയുടെയും ഭാര്യയുടെയും മരണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ, ആഭ്യന്തരമന്ത്രി സൊഹൈല്‍ അന്‍വര്‍ സിയാല്‍ തുടങ്ങിയ പ്രമുഖര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഇവരുടെ മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മരണത്തിന് പിന്നില്‍ എന്താണെന്നറിയില്ലെന്നും, എന്തുതന്നെ ആയാലും പാര്‍ട്ടിക്ക് ഹസര്‍ഖാന്റെ മരണം കനത്ത ആഘാതമാണെന്നും സിന്ധ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ സൊഹെയില്‍ അന്‍വര്‍ സിയാല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല