1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2018

സ്വന്തം ലേഖകന്‍: പാകിസ്താനിലെ ഈ ഉള്‍നാടന്‍ ഗ്രാമത്തിന് ഇനി ‘മലാല’യെന്ന് പേര്. ഏറ്റവും പ്രായം കുറഞ്ഞ നോബേല്‍ സമ്മാന ജേതാവ് മലാല യുസഫ്‌സായിയുടെ പേര് സ്വീകരിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റാവല്‍പിണ്ടി ജില്ലയിലെ ഒരു ഗ്രാമം. മലാലയോടുള്ള ആദരം സൂചകമായാണ് ഗ്രാമീണര്‍ നാടിന്റെ പേരു മാറ്റിയത്.

സാമൂഹ്യ പ്രവര്‍ത്തകനായ ബസീര്‍ അഹമ്മദ് ആണ് ഈ വിവരം ട്വിറ്റര്‍ വഴി പങ്കുവെച്ചത്. മലാലയെ അംഗീകരിക്കാത്ത വലിയൊരു വിഭാഗം ഇപ്പോഴും പാകിസ്താനിലുണ്ട്. എന്നാല്‍ മലാലയുടെ ലക്ഷ്യവും മാര്‍ഗവും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരും പാകിസ്താനിലുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ വാര്‍ത്ത.

താലിബാന്‍ തീവ്രവാദികളില്‍ നിന്ന് തലയ്ക്ക് വെടിയേറ്റതിന് ശേഷം ലണ്ടനിലേക്ക് പോയ മലാല നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു മലാലയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്തകാവലിലായിരുന്നു നാല് ദിവസം നീണ്ട മലാലയുടെ പാക് സന്ദര്‍ശനം.

പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തിയ മലാല തന്റെ ജന്മനാടായ സ്വാത് താഴ്‌വര സന്ദര്‍ശിക്കുകയുണ്ടായി. 2012 ഒക്ടോബറിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാന്‍ തീവ്രവാദികളില്‍ നിന്നും വെടിയേറ്റത്. എന്നാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടര്‍ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.