സ്വന്തം ലേഖകന്‍: പാക് പതാക പതിപ്പിച്ച തൊപ്പിയിട്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി; പാക് യുവതിയ്‌ക്കെതിരെ നടപടി. പാകിസ്താന്റെ പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ചുകൊണ്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന യുവതിക്കെതിരെ നടപടിയെടുത്തത്.
സിലാകോട് വിമാനത്താവള ജീവനക്കാരിയായ ഇരുപത്തഞ്ചുകാരിക്കെതിരെയാണ് നടപടിയെടുത്തത്. യുവതി ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പെരുമാറ്റച്ചട്ടം പാലിക്കാത്തതിന് യുവതിയുടെ രണ്ടുവര്‍ഷത്തെ ശമ്പളവര്‍ധനവും മറ്റ് ആനുകൂല്യങ്ങളും പിടിച്ചുവച്ചിട്ടുമുണ്ട്. ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുവതിക്ക് മുന്നറിയിപ്പും നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല