1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2022

സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയലമർന്ന് പാകിസ്താൻ. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പടയൊരുക്കം നടത്തുകയാണ് പാക് ജനത. സർക്കാരിന്റെ അനാസ്ഥയെക്കുറിച്ച് ലോകത്തോട് വിളിച്ച് പറയുകയാണ് ഒരു പാക് വനിത.കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് മരുന്നും ഭക്ഷണവും നൽകാനാവാത്തതിന്റെ ദയനീയതയാണ് അവരുടെ വീഡിയോലുടനീളം.

കറാച്ചി സ്വദേശിയായ റാബിയ എന്ന സ്ത്രീയാണ് പാകിസ്താൻ കടന്ന് പോകുന്ന ദയനീയാവസ്ഥ വെളിപ്പെടുത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട് . ഭക്ഷണം നൽകാതെ മക്കളെ കൊല്ലണോ എന്നാണ് യുവതി വീഡിയോയിലൂടെ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനോട് ചോദിക്കുന്നത്. അവശ്യസാധനങ്ങളുടെ വില വർധിച്ചതിന് ശേഷം എങ്ങനെ ചെലവ് കൈകാര്യം ചെയ്യണമെന്ന് സർക്കാർ പറഞ്ഞുകൊടുക്കണമെന്നും അവർ പറഞ്ഞു.

‘ഞാൻ എന്തുചെയ്യണം, വീട്ടുവാടക, കനത്ത വൈദ്യുതി ബില്ലുകൾ, എന്റെ കുട്ടികൾക്ക് പാലും മരുന്നുകളും വാങ്ങുക, എന്റെ കുട്ടികൾക്ക് ഭക്ഷണം നൽകണോ അതോ അവരെ കൊല്ലണോ?’സർക്കാർ പാവപ്പെട്ടവരെ ഏതാണ്ട് കൊന്നുകഴിഞ്ഞുഎന്ന് യുവതി പറയുന്നു. വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങൾക്കായി ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നോക്കിയിരിക്കാനാണോ അധികാരത്തിലേറിയതെന്ന് യുവതി ചോദിക്കുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്ന് പോകുന്നത്. പണത്തിനായി മൃഗശാലകളിലെ സിംഹങ്ങളെയടക്കം വിൽപ്പനയ്‌ക്ക് വെച്ച സംഭവങ്ങൾ വാർത്തയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.