1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2018

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; മന്ത്രിസഭാ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുന്‍ പാക് ദേശീയ ക്രിക്കറ്റ് ടീം നായകന്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 117 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കം പി.ടി.ഐ ശക്തമാക്കി.

വോട്ടെടുപ്പ് നടന്ന 270 സീറ്റുകളില്‍ 257ലെ ഫലം തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ടു. അതിനിടെ ചെറുകക്ഷികളുടെ പിന്തുണ തിരക്കിട്ട നീക്കങ്ങളിലൂടെ ഇമ്രാന്‍ ഉറപ്പാക്കുന്നുണ്ട്. ‘പുതിയ പാകിസ്താന്‍’ എന്നാണ് ഇമ്രാന്റ വാഗ്ദാനം. പാകിസ്താന്‍ മുസ്‌ലിം ലീഗ്‌നവാസിന് (പി.എം.എല്‍എന്‍) 64ഉം ബിലാവല്‍ ഭൂേട്ടായുടെ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിക്ക് (പി.പി.പി) 43ഉം സീറ്റുകളുണ്ട്. 12 സ്വതന്ത്രര്‍ വിജയിച്ചു.

മുത്തഹിദ മജ്‌ലിസെ അമല്‍ പാകിസ്താന്‍ (എം.എം.എ.പി) 13 സീറ്റുകള്‍ ഉറപ്പിച്ചു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പര്‍വേശ് ഇലാഹിയുടെ പാകിസ്താന്‍ മുസ്‌ലിം ലീഗ് അഞ്ചു സീറ്റു നേടി. കറാച്ചി കേന്ദ്രമായ മുത്തഹിദ ഖൗമി മൂവ്മന്റെിന് ആറു സീറ്റുണ്ട്. കറാച്ചിയില്‍ 20 സീറ്റുകളുണ്ടെങ്കിലും അവര്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നീ പ്രവിശ്യകളിലേക്കും ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.