1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2022

സ്വന്തം ലേഖകൻ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച രാജ്യത്തിന്റെ ആദ്യത്തെ ദേശീയ സുരക്ഷാ നയം അവതരിപ്പിച്ചു, പൗരത്വത്തിൽ ഊന്നിയ കേന്ദ്രീകൃത ചട്ടക്കൂട് വ്യക്തമാക്കുന്ന നയം , സൈനിക കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമായാണ് പാകിസ്താനെ വിശേഷിപ്പിക്കുന്നത് .

കഴിഞ്ഞ മാസമാണ് ദേശീയ സുരക്ഷാ സമിതിയും മന്ത്രിസഭയും നയത്തിന്റെ പൊതു പതിപ്പ് അംഗീകരിച്ചത് .100 ​​പേജുള്ള രേഖയിൽ ദേശീയ സുരക്ഷ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് . സുരക്ഷിതവും സാമ്പത്തികമായി പ്രതിരോധശേഷിയുള്ളതുമായ പാകിസ്താനെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇമ്രാൻ ഖാൻ നയഅവതരണ സമയത്ത് പറഞ്ഞു.

70-ലധികം വർഷത്തെ അസ്തിത്വത്തിന്റെ പകുതിയിലധികവും പാകിസ്താനെ ഭരിക്കുന്നത് ശക്തരായ സൈന്യമാണ് . സുരക്ഷയുടെയും വിദേശനയത്തിന്റെയും കാര്യങ്ങളിൽ ഇതുവരെ ഗണ്യമായ ശക്തി പ്രയോഗിക്കുകയും ചെയ്തു. 2022-26 വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന അഞ്ച് വർഷത്തെ നയരേഖ, ദേശീയ സുരക്ഷാ കാഴ്ചപ്പാടുകളും ആ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ട്രാറ്റജിരേഖയായാണ് ഇമ്രാൻ സർക്കാർ മുന്നോട്ട് വയ്‌ക്കുന്നത്.

ഹിന്ദുത്വം, ആഭ്യന്തര രാഷ്‌ട്രീയ നേട്ടങ്ങൾക്കായുള്ള ആക്രമണം എന്നിവ ഇന്ത്യയിൽ നിന്നുള്ള പ്രധാന ഭീഷണികളായി ദേശീയ സുരക്ഷാ നയത്തിൽ ഉയർത്തിക്കാട്ടുന്നു . അടുത്ത 100 വർഷത്തേക്ക് ഞങ്ങൾ ഇന്ത്യയുമായി ശത്രുതയ്‌ക്കില്ല .പുതിയ നയം അയൽക്കാരുമായി സമാധാനം തേടുന്നതാണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.