1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2019

സ്വന്തം ലേഖകന്‍: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ ഒരുങ്ങി പാകിസ്താന്‍. പാകിസ്താന്‍ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതായി സൂചന. ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്. പാകിസ്താന്‍ റേഡിയോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ തടവുകാരെ മോചിപ്പിക്കും. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ആഴ്ചയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പാകിസ്താന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 537 ഇന്ത്യന്‍ തടവുകാര്‍ പാകിസ്താന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 483 പേര്‍ മത്സ്യബന്ധന തൊഴിലാളികളും 54 സാധരണക്കാരുമുണ്ട്. തിങ്കളാഴ്ച 100 പേരെ വിട്ടയക്കും.

ഏപ്രില്‍ 15ന് 100 പേരെ കൂടി വിട്ടയക്കും. 22ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും. അവസാനത്തെ 60 പേരെ 29നായിരിക്കും വിട്ടയക്കുക. 347 പാകിസ്താന്‍ തടവുകാര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ടെന്നും പാകിസ്താന്റെ നല്ല സന്ദേശം കണക്കിലെടുത്ത് ഇന്ത്യ അവരെ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ വാക്താവ് പറഞ്ഞു.

ഈ മാസം 15,16 തിയതികളിലായി ഇതുസംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കൂടുതല്‍ സമാധാന ചര്‍ച്ചകള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.