സ്വന്തം ലേഖകന്‍: കശ്മീരിന്റെ സ്വയംഭരണത്തിനായുള്ള പ്രക്ഷോഭത്തിന് പിന്തുണ നല്‍കും, ഇന്ത്യയുടെ ബലൂചിസ്ഥാന്‍ നിലപാടിന് തിരിച്ചടിയുമായി പാക് സൈനിക മേധാവി. കശ്മീരികളുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയ്ക്കടുത്തുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലും ഇന്ത്യ ഇടപെടുകയാണെന്നും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്‌വ ആരോപിച്ചു. പാക് സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം നിയന്ത്രണ രേഖയ്ക്കടുത്ത് സന്ദര്‍ശനം നടത്തിയ ബദ്‌വ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
കശ്മീരില്‍ ഇന്ത്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ ഇവിടെ മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യ പതിവായി തള്ളിക്കളയുകയാണ്. കശ്മീര്‍ ജനങ്ങളുടെ സ്വയംഭരണ അധികാരം നേടുന്നതിന് എല്ലാ പിന്തുണയും നല്‍കും. സ്വയം നിര്‍ണയാവകാശവും ജീവിക്കാനുള്ള അവകാശവും ഓരോ മനുഷ്യന്റെയും അവകാശമാണെന്നും ബജ്‌വ പറഞ്ഞു. ഇന്ത്യ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ബജ്‌വ ആരോപിച്ചു.
ഇന്ത്യ പ്രകോപനമൊന്നുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ സേനയുടെ ഏത് തരത്തിലുള്ള പ്രകോപനവും നേരിടാന്‍ പാകിസ്താന്‍ സജ്ജമാണെന്നും ബാദ്‌വ പറഞ്ഞു. നിയന്ത്രണ രേഖയ്ക്കടത്ത ഹാജി പിര്‍ ഭാഗത്താണ് പാകിസ്താന്‍ സൈനിക മേധാവി ഞായറാഴ്ച സന്ദര്‍ശനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല