1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2015

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന പളനി കുമാരനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

അമേരിക്കന്‍ മെഡികെയര്‍ സംവിധാനത്തിലെ ചൂഷണം തുറന്നു കാട്ടിയതിനാണ് പളനി കുമാരന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് പുരസ്‌കാരം ലഭിച്ചത്. മെഡികെയര്‍ രംഗത്തെ ചൂഷങ്ങളുടെ കഥകള്‍ പുറത്തു കൊണ്ടുവന്ന മെഡികെയര്‍ അണ്‍മാസ്‌ക്ഡ് എന്ന പരമ്പര ശ്രദ്ധേയമായിരുന്നു.

മെഡിക്കല്‍ അധികൃതരുമായി ഏഴു വര്‍ഷം നീണ്ട യുദ്ധത്തിനു ശേഷമാണ് പളനി കുമാരന്‍ ഉള്‍പ്പെട്ട സംഘം മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധമായ ഡാറ്റ ചിട്ടപ്പെടുത്തിയെടുത്തത്. പൊതുജനങ്ങള്‍ക്ക് പരിശോധനക്കായി ലഭ്യമാക്കിയ ഇന്‍ഷുറന്‍സ് സംബന്ധിയായ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലെ കെടുകാര്യസ്ഥതയും ചൂഷണവും പുറത്തു കൊണ്ടുവരികയും ചര്‍ച്ചക്ക് വഴി വക്കുകയും ചെയ്തിരുന്നു. സംഘത്തിന്റെ ഈ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം.

വാള്‍ സ്ട്രീറ്റില്‍ ചേരും മുമ്പ് പളനി കുമാരന്‍ ബങ്കളുരുവിലെ വിപ്രോ ക്യാമ്പസില്‍ ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഐബിഎമ്മിലെത്തി. അവിടെ നിന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ചേര്‍ന്ന പളനി മുരുകന്‍ അന്താരാഷ്ട്ര ബിസിനസ് പത്രപ്രവര്‍ത്തന രംഗത്തെ ഏറെ പ്രശസ്തനാണ്. തമിഴ്‌നാട്ടിലെ പ്രശ്‌സ്ത സാമൂഹ്യ പ്രവര്‍ത്തകനായ പി നെടുമാരന്‍ പിതാവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.