സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പട്ടാളവുമായി കൊമ്പുകോര്‍ത്ത പതിനേഴുകാരിയായ പലസ്തീന്‍ പെണ്‍കുട്ടിയ്ക്ക് 8 മാസം തടവ്. തന്റെ ബന്ധുവായ കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ പട്ടാളത്തോട് പ്രതിഷേധിച്ച അഹദ് തമീമി എന്ന പെണ്‍കുട്ടിയ്ക്കാണ് ഇസ്രായേല്‍ കോടതി എട്ടുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 2017 ഡിസംബറിലാണ് തമീമി അറസ്റ്റിലായത്.
തമീമി ഇസ്രായേല്‍ സൈനികരോട് കയര്‍ക്കുകയും ഏറ്റുമുട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരെ പിടികൂടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇസ്രായേല്‍ സൈനിക കോടതിയാണ് കേസില്‍ കഴിഞ്ഞ ദിവസം വിധിപറഞ്ഞത്.
തമീമിക്കെതിരെ ചുമത്തിയ 12 കേസുകളില്‍ നാലെണ്ണത്തില്‍ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. അധിനിവേശത്തിന് കീഴില്‍ നീതി പ്രതീക്ഷിക്കുന്നില്ലെന്നും കോടതി നിയമവിരുദ്ധമാണെന്നും തമീമി വിചാരണക്കിടെ വ്യക്തമാക്കിയതായി പിതാവ് ബാസിം തമീമി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല