1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2018

സ്വന്തം ലേഖകന്‍: പരുക്കേറ്റ പലസ്തീന്‍ യുവാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചിട്ടു; ഗാസയില്‍ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യപ്രവര്‍ത്തകയായ റസാന്‍ അല്‍ നജാര്‍ (21) ആണു വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച യൂനിസ് പട്ടണത്തില്‍ പ്രക്ഷോഭകരും ഇസ്രയേലിന്റെ സൈനികരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പരുക്കേറ്റ യുവാവിനെ രക്ഷിക്കാനായി അതിര്‍ത്തിവേലിക്കു സമീപത്തേക്ക് ഓടുമ്പോഴാണു റസാനു വെടിയേറ്റത്.

നഴ്‌സിന്റെ വെള്ള യൂണിഫോം അണിഞ്ഞ റസാന്‍ കൈകള്‍ ഉയര്‍ത്തിവീശിയെങ്കിലും ഇസ്രയേല്‍ സൈനികര്‍ വെടുയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നെഞ്ചില്‍ വെടിയേറ്റാണ് റസാന്‍ മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തില്‍ ഇസ്രയേല്‍ സൈനികന്റെ വെടിയേറ്റു പലസ്തീന്‍ പൗരനായ ബൈത് ഉമ്മര്‍ (35) കൊല്ലപ്പെട്ടു.

സൈനിക ഓഫിസര്‍ക്കു നേരെ ട്രാക്ടര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചുവെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. വെള്ളിയാഴ്ചത്തെ പ്രക്ഷോഭത്തില്‍ നൂറോളം പേര്‍ക്കു പരുക്കേറ്റതയാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗാസ മുനമ്പില്‍ കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച വാരാന്ത്യ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 119 ആയി.ട്ടുണ്‍ണ്ട്. ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങളിലെ സ്വഭവനങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പലസ്തീന്‍ അഭയാര്‍ഥികളാണ് ഗാസ അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.