1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2023

സ്വന്തം ലേഖകൻ: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അസാധുവാകും. ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം.

ചില വിഭാഗത്തിലുള്ള പൗരന്മാരെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി നിയമം അനുസരിച്ച് പ്രവാസികളും ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടുന്നു. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസികളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് നാല് വിഭാഗങ്ങളെ പാൻ-ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയായ ആൾ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ, എൺപത് വയസ്സ് പൂർത്തിയായവർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ താമസിക്കുന്നവർ എന്നിവരാണ് ഇവർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.