സ്വന്തം ലേഖകന്‍: പനാമ രേഖകള്‍, കള്ളപ്പണ നിക്ഷേപത്തിന്റെ വിഹിതം ലഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കുറ്റസമ്മതം. കാമണിന്റെ പിതാവ് നികുതിവെട്ടിച്ച് വിവിധ രാജ്യങ്ങളില്‍ നിക്ഷേപിച്ച സമ്പത്തിന്റെ വിഹിതം കൈപ്പറ്റിയതായും ലഭിച്ച വിഹിതം 2010 ല്‍ അധികാരമേല്‍ക്കുന്നതിന് നാലുമാസം മുമ്പ് മറിച്ചുവിറ്റതായും അദ്ദേഹം പറഞ്ഞു.
പാനമ വിവാദ രേഖകള്‍ പുറത്തായി ദിവസങ്ങള്‍ക്കു ശേഷമാണ് കാമറണിന്റെ വെളിപ്പെടുത്തല്‍. ബ്ലെയര്‍മോര്‍ ട്രസ്റ്റിന്റെ 5000 യൂനിറ്റുകളാണ് ലഭിച്ചത്. 2010 ജനുവരിയില്‍ അത് 42000 ഡോളറിന് വില്‍ക്കുകയും ചെയ്തു. സ്വത്ത് കൈവശം വെച്ചിരിക്കുന്നത് പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമാണെന്ന സംസാരം ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു അത്. വിഹിതത്തിന് അനുസരിച്ചുള്ള നികുതിയും അടക്കുന്നുണ്ട്.’ ബ്രിട്ടനിലെ ഐ.ടി.വി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ കാമറണ്‍ പറഞ്ഞു.
കാമറണിന്റെ മരിച്ചുപോയ പിതാവടക്കം നിരവധി ഉന്നതരാണ് മൊസാക് ഫൊന്‍സെകയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ രേഖകള്‍ പുറത്തായപ്പോള്‍ സ്വകാര്യ വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്നും കള്ളപ്പണ വിഹിതം കൈപ്പറ്റുന്നില്ലെന്നുമായിരുന്നു കാമറണിന്റെ ഓഫിസില്‍നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചത്.
76 രാജ്യങ്ങളിലെ 375 മാധ്യമപ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലൂടെയാണ് 1.5 കോടിയോളം വരുന്ന രേഖകള്‍ ചോര്‍ത്തിയത്.
പാനമ, സീഷല്‍സ്, ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ബഹാമസ് തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങളിലായി 24,000ത്തോളം ചെറുകിട കമ്പനികളിലായാണ് ലോകത്തെ പ്രമുഖരായ വ്യക്തികളും നേതാക്കളുല്‍ നികുതിവെട്ടിക്കാനായി പണം നിക്ഷേപിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല