1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2017

സ്വന്തം ലേഖകന്‍: ജപ്പാന്‍ ജനത പോളിംഗ് ബൂത്തിലേക്ക്, പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിധി ഇന്നറിയാം. കാലാവധിക്ക് ഒരു വര്‍ഷം മുന്‍പേ നടത്തുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) തൂത്തുവാരുമെന്നാണ് പ്രവചനം. 456 അംഗ പാര്‍ലമെന്റില്‍ 312 ലേറെ സീറ്റ് എല്‍ഡിപി സഖ്യത്തിനു കിട്ടുമെന്നാണു മൂന്നു പ്രധാന സര്‍വേകളുടെ ശരാശരി പ്രവചനം. ബുദ്ധിസ്റ്റ് പാര്‍ട്ടിയായ കോമൈറ്റോ എന്ന ചെറുകക്ഷിയും സഖ്യത്തിലുണ്ട്.

പ്രമുഖ എതിര്‍കക്ഷിയായ ടോക്കിയോയിലെ വനിതാ ഗവര്‍ണര്‍ യൂറികോ കോയികേയുടെ പാര്‍ട്ടി ഓഫ് ഹോപ് എന്ന യാഥാസ്ഥിതിക പാര്‍ട്ടിക്കു 14 ശതമാനം ജനപിന്തുണയാണു സര്‍വേകളില്‍ കാണുന്നത്. മുന്പ് എല്‍ഡിപിയിലായിരുന്ന കോയികെ ജനപ്രിയ വാഗ്ദാനങ്ങളുമാ!യാണു പ്രചാരണം നടത്തുന്നത്. ഒന്നര മാസം മുമ്പ് പാര്‍ട്ടി രൂപീകരിച്ച് രംഗത്തെത്തിയ കോയികേ മത്സരിക്കുന്നില്ല.

മുന്‍ കാബിനറ്റ് സെക്രട്ടറി യൂകിയോ എഡാനോയുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സിഡിപി) രണ്ടാഴ്ച മുന്പ് രൂപംകൊണ്ടതാണ്. ഇവര്‍ക്കു 15 ശതമാനം പിന്തുണ സര്‍വേകകള്‍ കണക്കുകൂട്ടുന്നു. 18 വയസുള്ളവര്‍ക്കു വോട്ടവകാശം നല്‍കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 250 കിലോമീറ്റര്‍ വേഗത്തിലുള്ള ലാന്‍ എന്ന ചുഴലിക്കാറ്റിന്റെ ഭീഷണി നിലനില്‍ക്കവെയാണ് പോളിംഗ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.