സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനം ശക്തമായ ഉലച്ചിലിൽപെട്ട് എഴുപേർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ B787-800 വിമാനത്തിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകിയതായി ഡി.ജി.സി.എ. പറഞ്ഞു. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന വിമാനം ആകാശത്ത് വെച്ച് ശക്തമായി ഉലയുകയായിരുന്നു. എന്നാൽ എന്താണ് സംഭവത്തിന് കാരണം എന്നത് വ്യക്തമല്ല.
സംഭവത്തെ തുടർന്ന് ഡി.ജി.സി.എ. അന്വേഷണം പ്രഖ്യാപിച്ചു. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല