1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2021

സ്വന്തം ലേഖകൻ: അധിക ചാർജ്​ നൽകി പാസ്​പോർട്ട്​ തപാൽവഴി വീട്ടുപടിക്കൽ എത്തിക്കുന്ന സേവനത്തിൽ നിങ്ങൾക്ക്​ താൽപര്യമുണ്ടോ? പ്രവാസികളുടെ അഭിപ്രായം തേടി ഖത്തർ ഇന്ത്യൻ എംബസി. എംബസി വഴി പുതുക്കാൻ അപേക്ഷിക്കുന്ന പാസ്​പോർട്ടുകൾ തിരികെ, തപാൽ വഴി അയക്കുന്ന സംവിധാന​ത്തെ കുറിച്ചാണ്​ ഖത്തറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൻെറ ആലോചന.

ഇതിനായി സമൂഹമാധ്യമങ്ങൾ വഴി പ്രവാസി ഇന്ത്യക്കാരിൽനിന്നും എംബസി അഭിപ്രായങ്ങളും ക്ഷണിച്ചുതുടങ്ങി. ഇന്ത്യൻ എംബസിയുടെ ഫേസ്​ബുക്ക്​​, ട്വിറ്റർ പേജുകൾ വഴി അഭിപ്രായ വോ​ട്ടെടുപ്പിലൂടെയാണ്​ പ്രതികരണം സമാഹരിക്കുന്നത്​.

നാലു ദിവസമായി തുടരുന്ന സർവേയിൽ പുതിയ നീക്കത്തെ പ്രവാസിസമൂഹം ഒന്നാകെ സ്വാഗതം ചെയ്യുന്നു. 15 മുതൽ 20വരെ ഖത്തർ റിയാൽ അധികമായി ഈടാക്കുന്ന തപാൽ ഡെലിവറി സംവിധാനത്തിൽ താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ട്വിറ്റർ വഴിയുള്ള വോ​ട്ടെടുപ്പ്​ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചെങ്കിലും ഫേസ്​ ബുക്കിലൂടെ ഇപ്പോഴും അ​ഭിപ്രായ സമാഹരണം തുടരുകയാണ്.

ട്വിറ്ററിൽ 462 പേർ അഭിപ്രായം രേഖപ്പെടുത്തി. ഇവരിൽ എംബസിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നവരായിരുന്നു ഭൂരിപ​ക്ഷവും. 87.6 ശതമാനം പേരാണ്​ അതേ എന്ന്​ രേഖപ്പെടുത്തിയത്​. എതിരഭിപ്രായമുള്ളത്​ വെറും 12.4 ശതമാനം പേർക്ക്​. ഫേസ്​ബുക്കിൽ ഗൂഗി​ൾ ഫോറം വഴിയാണ്​ വോ​ട്ടെടുപ്പ്​.വോ​ട്ട്​ ചെയ്യാനുള്ള ​ഓപ്​ഷനുതാഴെ കമൻഡ്​​ ബോക്​സിലെത്തിയും പ്രവാസികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞശേഷം ഇതുസംബന്ധിച്ച്​ തീരുമാനമെടുക്കുമെന്നാണ്​ എംബസിയുടെ അറിയിപ്പ്​. പ്രവാസിസമൂഹം ​സ്വാഗതം ചെയ്യുകയാണെങ്കിൽ, ഖത്തറിലെ തപാൽസേവനങ്ങളുടെ കാര്യക്ഷമതകൂടി ഉറപ്പാക്കിയശേഷം അധിക ചാർജ്​ ഈടാക്കി വൈകാതെ തന്നെ പുതുക്കുന്ന പാസ്​പോർട്ടുകളുടെ ഡോർ ഡെലിവറി സംവിധാനം യാഥാർഥ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.