1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2022

സ്വന്തം ലേഖകൻ: പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസവുമായി അധികൃതർ. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ പറഞ്ഞു.

പാസ്പോർട്ടിൽ അവസാന പേജിൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് യുഎഇ വീസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്. പാസ്‌പോർട്ടിൽ ഒരു പേര് മാത്രമേയുള്ളൂവെങ്കിലും പാസ്പോർട്ടിന്റെ രണ്ടാമത്തെ പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ വിഒഎ-യ്ക്ക് അർഹതയുണ്ട്. സിംഗിൾ നെയിം (ഒറ്റപ്പേര്) പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പാസ്പോർട്ടിൽ ഒറ്റപ്പേരുള്ള മലയാളികളടക്കം ഒട്ടേറെ പേർ ആശങ്കയിലായിരുന്നു. ഇവരിൽ ഇതിനകം സന്ദർശക വീസ ലഭിച്ചവരുമുണ്ട്. പലരെയും വിമാനത്താവളങ്ങളിൽ നിന്ന് മടക്കിയയക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. പാസ്പോർട്ടിൽ പിതാവിന്റെ പേരോ കുടുംബപ്പേരോ ചേർക്കാൻ ഇതിനകം പലരും അപേക്ഷിച്ചുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.