1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2016

സ്വന്തം ലേഖകന്‍: മെത്രാപോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ സഭക്ക് തന്നെ കൈമാറണമെന്ന് പാത്രിയര്‍ക്കീസ് ബാവ. ശ്രേഷ്ഠ കതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന് അയച്ച കല്‍പനയിലാണ് യാക്കോബായ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇക്കാര്യം ആവശ്യപ്പെട്ടത്.

യാക്കോബായ സഭയുടെ പല സ്വത്തുക്കള്‍, സ്‌കൂളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥാവകാശം മെത്രാപോലീത്തമാരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ പേരിലോ സ്വകാര്യ ട്രസ്റ്റിന്റെ പേരിലോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരമാധ്യക്ഷന്‍ കല്‍പന പുറപ്പെടുവിച്ചത്.

സ്വത്തുക്കള്‍ അതാത് ഭദ്രാസനങ്ങളിലേക്ക് കൈമാറി യാക്കോബായ സഭയുടെ പേരിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. മേയ് മാസത്തില്‍ ചേരുന്ന സഭയുടെ വാര്‍ഷിക സുന്നഹദോസ് ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. സഭാ കേസുമായി ബന്ധപ്പെട്ട് എതിര്‍വിഭാഗം ഇക്കാര്യം ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നും ബാവ കല്‍പനയില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

സഭാ ഭരണഘടനയും പാരമ്പര്യവും അനുസരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുത്ത് സഭാ സ്വത്തുക്കളുടെ ഉടമസ്ഥതക്കായി കൂടുതല്‍ തര്‍ക്കങ്ങളുണ്ടാകുന്നത് ഒഴിവാക്കണമെന്നും പാത്രിയര്‍ക്കീസ് ബാവ നിര്‍ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.