1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2018

സ്വന്തം ലേഖകന്‍: സാമ്പത്തിക രംഗത്ത് ബ്രിട്ടന്‍ 150 വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച ഇന്ത്യ 30 വര്‍ഷം നേടിയതായി നോബേല്‍ ജേതാവ് പോള്‍ ക്രുഗ്മാന്‍. ഇന്ത്യ ത്വരിതഗതിയിലുള്ള മുന്നേറ്റമാണ് കാഴ്ചവെക്കുന്നതെന്നും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും 2008 ലെ നൊബേല്‍ സമ്മാന ജേതാവുമായ പോള്‍ ക്രുഗ്മാന്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് സാമ്പത്തിക അസമത്വം ഗുരുതര പ്രശ്‌നമായി തുടരുകയാണ്. ഡെന്‍മാര്‍ക്കിനെ പോലെ അഴിമതി രഹിത രാജ്യമാകാന്‍ അഴിമതി വാഴുന്ന ഇന്ത്യക്കാവില്ലെന്നും ക്രുഗ്മാന്‍ പറഞ്ഞു.

ബിസിനസ് നടത്താന്‍ നല്ല സ്ഥലമാണ് ഇന്ത്യ. എന്നാലും ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സം ഇപ്പോഴുമുണ്ട്. കഴിഞ്ഞ 150 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ നേടിയതിനു സമാനമായ സാമ്പത്തിക വളര്‍ച്ച 30 വര്‍ഷം കൊണ്ട് ഇന്ത്യക്ക് നേടാനായി. ഇത് അതിവേഗത്തിലുള്ള മാറ്റമാണ്. എന്നിട്ടും സാമ്പത്തിക അസമത്വം മൂലം ഇന്ത്യയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജപ്പാന് ഇനിയും കൂടുതല്‍ കാലം സൂപ്പര്‍ പവറാകാന്‍ സാധ്യമല്ല. കാരണം ജപ്പാനില്‍ തൊഴിലെടുക്കുന്ന പ്രായക്കാര്‍ കുറഞ്ഞു വരുന്നു. ചൈനയും അതേ അവസ്ഥയാണ് നേരിടുന്നത്. ഏഷ്യയെ ഇന്ത്യക്കാണ് നയിക്കാന്‍ സാധിക്കുക. എന്നാല്‍ രാജ്യത്തെ സേവന മേഖലമാത്രം വളര്‍ന്നാല്‍ പോരെന്നും നിര്‍മാണ മേഖല കൂടി വികസിച്ചാല്‍ മാത്രമേ അത് സാധ്യമാകൂവെന്നും ക്രൂഗ്മാന്‍ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.