
സ്വന്തൻ ലേഖകൻ: വിമാനമാർഗം കുവൈത്തിൽ എത്തുന്നവരിൽനിന്ന് വിമാന കമ്പനികൾ 50 ദിനാർ കൂടുതൽ ശേഖരിക്കണം. യാത്രക്കാരുടെ പിസിആർ പരിശോധന ചെലവ് വിമാന കമ്പനികൾ വഹിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് അത്. കുവൈത്തിൽ എത്തുന്നവർ വിമാനം ഇറങ്ങിയ ഉടനെയും 7 ദിവസത്തെ ക്വാറന്റീനിനു ശേഷം കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്.
ഒരു പരിശോധനയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് 25 ദിനാറാണ്. അത്തരത്തിൽ 2 പരിശോധനയ്ക്കുള്ള തുക വിമാന കമ്പനികൾ യാത്രക്കാരനിൽ നിന്ന് ശേഖരിച്ച് നൽകണമെന്നാണ് വ്യോമയാന ഡയറക്ടറേറ്റ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയത്. അതിനിടെ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശം കുവൈത്ത് മാറ്റിവച്ചു.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകാരോഗ്യസംഘടനടെ കിഴക്ക് മെഡിറ്റനിയന്‍ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ മന്ദരി ആണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്റെ ലഭ്യത കുറവ് നേരിടുന്ന സാഹചര്യവും, വാക്സിന്റെ ഫലപ്രാപ്തിയെ പറ്റിയുള്ള ആശങ്ക നിലനില്‍ക്കുന്നതുമാണ് ഉത്തരവ് പിന്‍വലിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല