1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2018

സ്വന്തം ലേഖകന്‍: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് എടുത്താല്‍ പൊങ്ങാത്ത ശമ്പള, പെന്‍ഷന്‍ ബാധ്യതകളെന്ന് സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ അധികമായി കണ്ടെത്തേണ്ടി വന്നത് 17,109 കോടി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്കു വര്‍ധിച്ചതായും സര്‍വേയില്‍ പറയുന്നു.

201213ല്‍ ശമ്പള ചെലവ് 17,257 കോടി രൂപയായിരുന്നു. 201617 വര്‍ഷത്തില്‍ 27,955 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍ ചെലവ് 201213 വര്‍ഷത്തില്‍ 8,866 കോടിരൂപയായിരുന്നത് 201617 വര്‍ഷത്തില്‍ 15,277 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടത്തില്‍ വലിയ വര്‍ധനയാണുള്ളതെന്നു സര്‍വേ വ്യക്തമാക്കുന്നു. 201011 വര്‍ഷത്തില്‍ ആഭ്യന്തരകടം 48,528 കോടിയിരുന്നെങ്കില്‍ 201415 വര്‍ഷത്തില്‍ 89,067 കോടിയായും 201718 വര്‍ഷത്തില്‍ 1,39,646 കോടിയായും ഉയര്‍ന്നു.

കടത്തിന്റെ വളര്‍ച്ചാനിരക്ക് 201213ല്‍ 11.90% ആയിരുന്നത് 201617ല്‍ 18.08% ആയി. ചെറുകിട സമ്പാദ്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ വളര്‍ച്ചാനിരക്ക് 201617ല്‍ 27.14% ആയിരുന്നത് 201718 വര്‍ഷത്തില്‍ 3.72 % ആയി കുറഞ്ഞു. കേന്ദ്രത്തില്‍നിന്നുള്ള വായ്പകളും മുന്‍കൂറുകളും വലിയതോതില്‍ വര്‍ധിച്ചതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ചാനിരക്കു ദേശീയ വളര്‍ച്ചാനിരക്കിനെക്കാള്‍ മുന്നിലാണ്. കേരളത്തിന്റേത് 7.4 % രാജ്യത്തിന്റേത് 7.1 %. 201516ല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച 6.6 % ആയിരുന്നെങ്കില്‍ രാജ്യത്തിന്റേത് 8% ആയിരുന്നു.

സാമ്പത്തിക സ്ഥിതി ആശങ്കാകരമാണെന്ന് മുന്‍കൂട്ടി അറിയിച്ച സാമ്പത്തികസര്‍വേ റിപ്പോര്‍ട്ടു കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് സംസ്ഥാന ബജറ്റ് അവതരണം നടക്കുന്നത്. സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തി ബജറ്റ് കമ്മി കുറച്ചു കൊണ്ടുവരുന്നതായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തേ വ്യക്തമാക്കിയിരുന്നു. ജി.എസ്.ടിയും നോട്ടുനിരോധനവും മുന്‍ ബജറ്റിലെ പ്രഖ്യാപനങ്ങളെ പോലും തകിടം മറിച്ചുവെന്ന വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ബജറ്റില്‍ എന്ത് പ്രഖ്യാപനമാകും ഉണ്ടാവുക എന്ന് കാത്തിരിക്കുകയാണ് കേരളം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.