1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2019

സ്വന്തം ലേഖകന്‍: കൊടും ചൂട്! 2040 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് പഠനം. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ 2040 ആകുമ്പോഴേക്കും വേനല്‍ക്കാലത്ത് ആളുകള്‍ രാത്രിസമയത്ത് ജോലിചെയ്യേണ്ടി വരുമെന്ന് കുവൈത്ത് സര്‍വകലാശാല നടത്തിയ സെമിനാറില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2040 ആകുമ്പോഴേക്കും കടുത്ത വേനലില്‍ പകല്‍ താപനില 60ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കുമെന്നാണ് കണക്കാക്കുന്നത്.

മനുഷ്യന് പുറത്തിറങ്ങാന്‍ പറ്റാത്ത ഈ അവസ്ഥയി അത് മറികടക്കാനായി ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റം: പ്രത്യാഘാതങ്ങളും അപായസാധ്യതയും തയാറെടുപ്പുകളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ആയിരുന്നു നിഗമനം. സ്വാര്‍ഥതാത്പര്യത്തിനായി മനുഷ്യര്‍ പ്രകൃതി വിഭവങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കാലവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണമെന്ന് അല്‍ ഖാസിം സര്‍വകലാശാലയിലെ ജോഗ്രഫി വിഭാഗം പ്രഫസര്‍ ഡോ.അബ്ദുല്ല അല്‍ മിസ്‌നദ് അഭിപ്രായപ്പെട്ടു.

വ്യവസായ വിപ്ലവത്തിന് ശേഷം ഉളവായ സാഹചര്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് വേഗത കൈവരുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും വൃക്ഷങ്ങളെയും സമുദ്രങ്ങളെയും ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.