1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സില്‍ മയക്കുമരുന്നു വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന മേയര്‍മാര്‍ക്ക് രക്ഷയില്ല; അധികൃതരെ കൊന്നുതള്ളി മയക്കുമരുന്നു മാഫിയ. കഴിഞ്ഞ ദിവസം അക്രമികളുടെ വെടിയേറ്റ് ഒരു മേയര്‍ കൂടി കൊല്ലപ്പെട്ടു. ന്യൂവേ എസിയ പ്രവിശ്യയിലെ ജനറല്‍ ടിനോയിയ മേയര്‍ ഫെര്‍ഡിനാന്‍ഡ് ബോട്ടെ (57) യാണ് വെടിയേറ്റു മരിച്ചത്.

ഈയാഴ്ച ഫിലിപ്പീന്‍സില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മേയറാണ് ഫെര്‍ഡിനാന്‍ഡ്. ന്യൂവ എസിജ് പ്രവിശ്യയിലെ സര്‍ക്കാര്‍ ഓഫിസിലെത്തി മടങ്ങുമ്പോള്‍, മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി വാഹനം തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ എംവി ഗലിജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടെര്‍ട് രണ്ടു വര്‍ഷം മുന്‍പ് അധികാരമേറ്റശേഷം ലഹരി മാഫിയയ്‌ക്കെതിരെ കടുത്ത നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഒപ്പം മയക്കുമരുന്നു മാഫിയയും ശക്തമായി തിരിച്ചടിക്കുന്നു. അതിനിടെ കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രാദേശിക ഭരണാധികാരിയാണ് ബോട്ടെ.

കഴിഞ്ഞ തിങ്കളാഴ്ച ബറ്റാന്‍ഗസ് പ്രവിശ്യയിലെ മേയറായിരുന്ന അന്റോണിയോ കാന്‍ഡോ ഹലീലിയയെ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു. മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നല്‍കിയിരുന്ന അന്റോണിയോയ്ക്ക് നേരെ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കേ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേയാണ് വീണ്ടുമൊരു മേയര്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.