1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2018

സ്വന്തം ലേഖകന്‍: ആകെ ജനസംഖ്യ 15,000ത്തില്‍ താഴെ; അതില്‍ 100 ജോഡി ഇരട്ടകള്‍; ശാസ്ത്രജ്ഞരെ വട്ടംകറക്കി ഫിലിപ്പീന്‍സിലെ ഇരട്ടകളുടെ ദ്വീപ്. അല്‍ബാദ് എന്നാണ് ദ്വീപിന്റെ പേര്. 15000ത്തില്‍ താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. എന്നാല്‍ മൊത്തം 100 ജോഡി ഇരട്ടകളാണ് ഈ ദ്വീപിലുള്ളത്. ഒരേ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന ഇവരെ ദ്വീപിന് ഉള്ളില്‍ ഉള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇരട്ടകളുടെ എണ്ണം കാരണം ഇന്ന് ലോക പ്രശസ്തമാണ് ഈ ദ്വീപ്.

ഏറ്റവും അവസാനമായി ദ്വീപില്‍ ജനിച്ചിരിക്കുന്ന ഇരട്ടകള്‍ നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ്. 80 വയസ്സുള്ള യൂഡോസിയ മൊറാസും അന്റോണിയോ മൊറാസുമാണ് ദ്വീപിലെ പ്രായം കൂടിയ ഇരട്ടകള്‍. 2015ല്‍ മാത്രം 12 ജോഡി ഇരട്ടകള്‍ ദ്വീപില്‍ ജനിച്ചുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരേ പോലുള്ള ഈ ഇരട്ടകളെ കാണാന്‍ കൗതുകമാണെങ്കിലും പലപ്പോഴും ഈ സാമ്യം നാട്ടുകാരെ വലയ്ക്കാറുമുണ്ട്.

ഇരട്ടകളായ അന്റോണിയ, യൂഡോസ്യ എന്നീ യുവതികളാണ് ഇത്തരത്തില്‍ ഒരു സംഭവം വിവരിച്ചത്. വിവാഹം കഴിഞ്ഞ നാളുകളില്‍ അന്റോണിയയുടെ ഭര്‍ത്താവിന് പലപ്പോഴും ഭാര്യയെ മാറിപ്പോകുമായിരുന്നത്രേ. ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് നിങ്ങിയതോടെ തന്റെ മൂക്കിലുള്ള മറുക് അടയാളമായി കാണിച്ച് കൊടുത്താണ് അന്റോണിയ പ്രശ്‌നം പരിഹരിച്ചത്.

ജനിക്കുന്നവരില്‍ ഭൂരിഭാഗവും ഇരട്ടകളാകുന്നതിനെക്കുറിച്ച് പല കാരണങ്ങള്‍ ദ്വീപുകാര്‍ക്കിടയില്‍ പറയാറുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ദ്വീപ് വാര്‍ത്തയായതോടെ ധാരാളം സന്ദര്‍ശകരാണ് ഇരട്ടകളെ കാണാന്‍ ഇവിടെയെത്തുന്നത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.