1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2024

സ്വന്തം ലേഖകൻ: മൊബൈല്‍ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു. ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്നു പറഞ്ഞാണ് പുതിയ തട്ടിപ്പ്. ബി.എസ്.എന്‍.എല്‍. മുംബൈ ഓഫീസില്‍ നിന്നാണെന്നും രണ്ടുമണിക്കൂറിനകം നിങ്ങളുടെ പേരിലുള്ള എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം മലപ്പുറത്തെ രണ്ടുനമ്പറുകളില്‍ വിളി വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഒന്‍പത് അമര്‍ത്തുക എന്ന നിര്‍ദേശവും.

ഒന്‍പത് അമര്‍ത്തിയാല്‍ കോള്‍സെന്ററിലേക്കു പോകും. അവിടെ കോള്‍ എടുക്കുന്നയാള്‍ നമ്പറും ഉടമയുടെ പേരും സ്ഥലവും പറഞ്ഞ് ശരിയല്ലേ എന്നു ചോദിക്കും. നിങ്ങളുടെ പേരിലുള്ള ഒരു നമ്പറിനെതിരേ മുംബൈയിലെ ഒരു പോലീസ്സ്റ്റേഷനില്‍ ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ രണ്ടുമണിക്കൂറിനകം എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും അറിയിക്കും.

വിദേശങ്ങളിലേക്കു വിളിച്ചിട്ടുള്ളയാളോട് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നതായുള്ള പരാതിയുണ്ടെന്നാണു പറഞ്ഞത്. വിദേശവിളി ഇല്ലാത്ത ഫോണിന്റെ ഉടമയോടു പറഞ്ഞത് നിങ്ങളുടെ ഫോണില്‍നിന്ന് വ്യാപകമായി അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നു എന്നാണ്. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടത് കേസ് ഒത്തുതീര്‍ക്കാനുള്ള കൈക്കൂലിയാണ്.

മലപ്പുറത്ത് മൂന്നുദിവസത്തിനിടെ രണ്ടു നമ്പറുകളിലേക്ക് ഒരേ ഫോണില്‍നിന്ന് വിളി വന്നു. 9936789682 എന്ന നമ്പറില്‍നിന്നാണ് രണ്ടു കോളുകളും വന്നത്. മാന്‍വേന്ദ്ര എന്നപേരില്‍ ഉത്തര്‍പ്രദേശിലുള്ള നമ്പര്‍ എന്നാണ് ട്രൂ കോളറില്‍ കാണിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.