1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോകള്‍ വ്യാപകമായി അശ്ലീല ഡേറ്റിംഗ് സൈറ്റുകളില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ അശ്ലീല ഡേറ്റിങ് വെബ്‌സെറ്റുകളില്‍ പ്രചരിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചു പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതില്‍ അധികവും.

ട്രാക്ക് ചെയ്യാന്‍ പറ്റാത്ത പല ഇമേജ് ഷെയറിങ് വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ ഫോട്ടോസ് ദുരുപയോഗം ചെയ്യുന്നത്. വിനോദ യാത്രകളില്‍ കുട്ടികള്‍ കുളിക്കുന്നതും നീന്തുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇത്തരം വെബ്‌സൈറ്റുകാര്‍ക്ക് പ്രിയം. ഈ വെബ്‌സൈറ്റുകളില്‍ കണ്ടെത്തിയതില്‍ ഭൂരിപക്ഷവും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവയാണ്.

ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം കേരളത്തിലുള്‍പ്പെടെ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളോടൊപ്പം യുവതികളുടെയും സിനിമാ നടിമാരുടെയും ചിത്രങ്ങള്‍ അശ്ശീല വെബ്‌സൈറ്റുകളില്‍ പ്രൊഫൈല്‍ ചിത്രമായി കാണാം. ഓണ്‍ലൈന്‍ ഫാമിലി ബ്ലോഗുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ഏതു ഫോട്ടോയും ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. മൈ ഡോട്ടേഴ്‌സ്, ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്, കിഡ്‌സ് അറ്റ് ബീച്ച്, ജിനംനാസ്റ്റിക്‌സ് എന്നിവയാണ് ഇത്തരം ചില ഫോള്‍ഡറുകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. ഇത്തരത്തില്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമത്തില്‍ പെടുമെന്ന് നിയമ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

സ്വകാര്യ ചിത്രങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് മാത്രം കാണാവുന്ന വിധം ലോക്കഡ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്യുകയാണ് അപകടം ഒഴിവാക്കാനുള്ള ഒരു വഴി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.