1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2018

സ്വന്തം ലേഖകന്‍: പൈലറ്റ് ഉറങ്ങി; ഓസ്‌ട്രേലിയന്‍ വിമാനം ലക്ഷ്യമില്ലാതെ പറന്നു നടന്നത് 50 കിലോമീറ്റര്‍ വിമാനം പറത്തുന്നതിടെ കോക്പിറ്റിലിരുന്ന് പൈലറ്റ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ മാറി വിമാനം ഇറങ്ങി. നവംബര്‍ എട്ടിന് ഓസ്‌ട്രേലിയയിലെ ടാസ്‌മേനിയയിലാണ് സംഭവം.

വോര്‍ടെക്‌സ് എയറിന്റെ പൈപ്പര്‍ പി.എ.31 വിമാനമാണ് പൈലറ്റിന്റെ ഉറക്കത്തെത്തുടര്‍ന്ന് ലക്ഷ്യമില്ലാതെ പറന്നുനടന്നത്. ഡേവണ്‍പോര്‍ട്ടില്‍നിന്ന് കിങ് ഐലന്‍ഡിലേക്കുള്ള പോവുകയായിരുന്നു വിമാനം. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. കിങ് ദ്വീപ് പിന്നിട്ടിട്ടും 50 കിലോമീറ്ററോളം ദ്വീപിനുമുകളിലൂടെ പറന്നതായി ഓസ്‌ട്രേലിയന്‍ ഗതാഗതസുരക്ഷാ ബ്യൂറോ (എ.ടി.എസ്.ബി.) പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എ.ടി.എസ്.ബി. കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം കിങ് ഐലന്‍ഡിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.