1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2023

സ്വന്തം ലേഖകൻ: മലയാള സിനിമയിലെ ആദ്യത്തെ നായിക പി കെ റോസിയുടെ 120-ാം ജന്മദിനം ആചരിച്ച് ഗൂഗിള്‍. ഡൂഡില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ആദരം അര്‍പ്പിച്ചത്. 1903-ല്‍ തിരുവനന്തപുരത്ത് ജനിച്ച റോസിക്ക് ചെറുപ്പ കാലം തൊട്ടു തന്നെ അഭിനയത്തോട് താല്‍പ്പര്യമുണ്ടായിരുന്നു. 1928-ല്‍ വിഗതകുമാരനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീയുടെ വേഷമായിരുന്നു ചിത്രത്തില്‍ റോസി അഭിനയിച്ചത്.

പുരുഷ കേന്ദ്ര കഥാപാത്രം റോസിയുടെ മുടിയിലെ പൂവില്‍ ചുംബിക്കുന്ന രംഗവും സിനിമയിലുണ്ടായിരുന്നു. ഇത് വലിയ പ്രക്ഷോപങ്ങള്‍ക്കിടയാക്കുകയും ചെയ്തു. പ്രക്ഷോപകാരികൾ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി ലോറിയില്‍ തമിഴ്നാട്ടിലേക്ക് കടന്നു. അവിടെ ഒരു ലോറി ഡ്രൈവറെ വിവാഹം കഴിച്ച് രാജമ്മ എന്ന പേരില്‍ ജീവിതം തുടര്‍ന്നു. തന്റെ ചെറിയ കരിയറിനുള്ളില്‍ തന്നെ നിരവധി തടസങ്ങള്‍ റോസി മറികടന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് കലാരംഗത്തേക്ക് എത്താന്‍ കഴിയാത്ത സമയത്തായിരുന്നു റോസി സിനിമയിലെത്തിയത്.

റോസി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മതിയായ ആദരം ലഭിച്ചില്ലെങ്കിലും ഇന്ന് ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് റോസിയുടെ ജീവിതം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.