സ്വന്തം ലേഖകന്‍: യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനികളായ ടെസ്‌ലയും സ്‌പെയ്‌സ് എക്‌സും ഫെയ്‌സ്ബുക് പേജുകള്‍ ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് യുഎസ് വ്യവസായലോകത്ത് #DeleteFacebook ക്യാംപെയ്ന്‍ ശക്തമായത്.
യുഎസ് മാധ്യമസ്ഥാപനമായ പ്ലേബോയ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക് പേജ് വേണ്ടെന്നുവച്ചു. രണ്ടര കോടിയിലധികം ഫോളോവേഴ്‌സുള്ള പേജാണു പ്ലേബോയിയുടേത്. ഫെയ്‌സ്ബുക് പേജുകള്‍ നിര്‍ത്തലാക്കിയെങ്കിലും സ്‌പെയ്‌സ് എക്‌സ്, ടെസ്‌ല, പ്ലേബോയ് കമ്പനികള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുടരുന്നുണ്ട്.
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമാണ് ഇന്‍സ്റ്റഗ്രാം. കേംബ്രിജ് അനലിറ്റിക്ക ഡേറ്റ മോഷണ വിവാദത്തെത്തുടര്‍ന്നാണ് #DeleteFacebook ക്യാംപെയ്ന്‍ ശക്തിപ്പെട്ടത്. സംഭവത്തില്‍ പ്രതിക്കൂട്ടിലായതോടെ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല