1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2021

സ്വന്തം ലേഖകൻ: പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ സ്കൂളുകളിൽ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമമായി നടത്തിയിട്ടുണ്ടെന്നും നിരീക്ഷണം.

പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണ്. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. സുപ്രീം കോടതി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസം ആദ്യം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നാണ് അന്ന് കോടതി വിലയിരുത്തിയത്. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലസ്‌ വൺ പരീക്ഷ നടത്താൻ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ നടത്തിയത് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.