1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2018

സ്വന്തം ലേഖകന്‍: എന്നാലും പ്ലൂട്ടോയോട് ഇങ്ങഎയൊക്കെ ചെയ്യാമോ? പ്ലൂട്ടോയുടെ നവഗ്രഹ പദവി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ രംഗത്ത്. ഗ്രഹപദവി എടുത്തുകളയാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ പ്രബലമല്ലെന്നും ഗ്രഹപദവി തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ഫ്‌ളോറിഡ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് രംഗത്തെത്തിയത്.

ഗ്രഹങ്ങള്‍ക്ക് പൊതുവായുണ്ടാകേണ്ട മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തുന്നില്ലെന്ന് കാണിച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘന (International Atsronomical Union) 2006ലാണ് പ്ലൂട്ടോയെ കുള്ളന്‍ഗ്രഹമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു ഗ്രഹത്തിന്റെ സ്വന്തം ഭ്രമണപഥത്തിനരികില്‍ മറ്റു വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ പ്ലൂട്ടോ ഈ മാനദണ്ഡം പാലിക്കുന്നില്ല. മാത്രമല്ല, പലപ്പോഴും തൊട്ടടുത്ത ഗ്രഹമായ നെപ്റ്റിയൂണിന്റെ ഭ്രമണപഥത്തിനുള്ളിലേക്ക് കടക്കാറുമുണ്ട്.

എന്നാല്‍ മേല്‍പ്പറഞ്ഞ മാനദണ്ഡം 200 വര്‍ഷം പഴക്കമുള്ളതാണെന്നും മറ്റു വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല എന്ന കാര്യത്തിന് വ്യക്തതയില്ലെന്നും ഫ്‌ളോറിഡ സര്‍വകലാശാലയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഫിലിപ് മെസ്ഗര്‍ പറഞ്ഞു. സ്വന്തം ഗുരുത്വബലത്താല്‍ ഗോളാകൃതി പ്രാപിക്കത്തക്ക വലിപ്പമുള്ള ആകാശഗോളങ്ങളെ ഗ്രഹങ്ങളായി നിര്‍വചിക്കണമെന്നും മെസ്ഗര്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘനയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണെങ്കില്‍ ഇന്ന് ശാസ്ത്രലോകം ഗ്രഹമെന്ന് പറയുന്ന ആകാശ ഗോളങ്ങളില്‍ പലതിനും ആ പദവി നഷ്ടപ്പെടുമെന്നും മെസ്ഗര്‍ ചൂണ്ടിക്കാണിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.