1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2023

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്​ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കും. അസ്​ലേ പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും അസ്​ലേ കൂട്ടിച്ചേര്‍ത്തു.

2018ൽ വിഖ്യാതമായ സോൾ സമാധാന പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു. രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്കാരം. സോൾ പുരസ്കാരം നേടിയ പലരും പിന്നീട് നൊബേൽ സമാധാന പുരസ്കാരവും നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.