1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2022

സ്വന്തം ലേഖകൻ: 2022ലെ ഗുജറാത്ത് കലാകക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും മറ്റ് ഉന്നതരും കലാപത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹർജിയാണ് സാകിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

കലാപത്തിനെ പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം ഉണ്ടായില്ലെന്നും അന്വേഷണത്തിന് നിർദേശം നൽകണമെന്ന ഹർജിയിലെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. ഹർജിക്കാരുടെ ആരോപണങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജഫ്രി ഉൾപ്പെടെയുള്ള 68 പേരാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടത്.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മോദിയു മറ്റ് ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി സുപ്രീം കോടതി നിയോഗിച്ച എസ്ഐടി സമർപ്പിച്ച റിപ്പോർട്ട് കീഴ്ക്കോടതി അംഗീകരിച്ചിരുന്നു. മോദി അടക്കം 64 പേർക്കും എസ്ഐടി ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഈ നടപടി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്.

നരേന്ദ്ര മോദിക്കെതിരെ പ്രോസിക്യൂട്ട് ചെയ്യാവുന്ന തെളിവുകളില്ലെന്ന് മുൻ സിബിഐ മേധാവി ആർ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് എസ്ഐടി അന്വേഷണം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.