1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2023

സ്വന്തം ലേഖകൻ: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 19-ന് ജപ്പാനിലേക്ക് തിരിക്കും. മേയ് 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി. സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ അദ്ദേഹം സംസാരിക്കും.

വിവിധ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം ചർച്ചനടത്തും. ജപ്പാനിൽനിന്ന് 22-ന് അദ്ദേഹം പാപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കും. അവിടെ ഫോറം ഫോർ ഇന്ത്യ പസഫിക് ഐലന്റ്‌സ് കോർപ്പറേഷൻ ഉച്ചകോടിയിൽ പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപ്പെയ്ക്കൊപ്പം പങ്കെടുക്കും.

തുടർന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെത്തി 22 മുതൽ 24 വരെ നടക്കുന്ന ക്വാഡ് രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കും. മോദിയ്ക്കൊപ്പം യുഎസ്പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവരും പങ്കെടുക്കും. പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് മോദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.