1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: ഇറ്റലിയിലെ റോമില്‍ നടക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് വെള്ളിയാഴ്ച വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഈ മാസം 28 ന് റോമിലേയ്ക്ക് യാത്ര തിരിക്കും.

ഒക്‌ടോബർ 30, 31 തിയതികളിൽ റോമിൽ നടക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇറ്റലിയുടെ അധ്യക്ഷതയിൽ നടന്ന ജി – 20 ഉന്നതതല രാജ്യാന്തര ചർച്ചാ പരമ്പരകളുടെ പരിസമാപ്തിയാണ് അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനം, കോവിഡ് -19, പകർച്ചവ്യാധിക്ക് ശേഷമുള്ള ആഗോള വീണ്ടെടുക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ തലവന്മാരാണ് റോമിൽ യോഗം ചേരുന്നതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗി പറഞ്ഞു.

ഒക്ടോബർ 31 മുതൽ നവംബർ 12 വരെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ COP26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് തൊട്ടുമുൻപായുള്ള റോം ഉച്ചകോടിക്ക്‌ നിർണായക പ്രാധാന്യമാണ് ലോകനേതാക്കൾ കാണുന്നത്. ഉച്ചകോടി നടക്കുന്ന റോമിലെ നുവോല കോൺഗ്രസ് സെന്ററിൽ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമീപത്തെ പലാസോ ഡെയ് കോൺഗ്രസ്സിലാണ് മാധ്യമപ്രവർത്തകർക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

തായ്‌വാനെതിരെയുള്ള ചൈനീസ് നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന്റെയും ഇന്തോ–പസഫിക്കിന്റെയും സ്ഥിരത ജി20ന്റെ ഭീകരതയ്ക്ക് പുറമെ, ഗ്ളാസ്ഗോ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കാനും ആഗോളതാപനം തടയാനുമുള്ള ചര്‍ച്ചകള്‍ ഉണ്ടാവും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുള്ള ഉച്ചകോടി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയാണ്.

സ്കോട്ട്ലന്‍ഡിലെ ഗ്ളാസ്ഗോയില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയ്ക്കു പുറമെ ജര്‍മ്മനി, അര്‍ജന്റീന, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്തോനീഷ്യ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, തുര്‍ക്കി, യൂറോപ്യന്‍ എന്നീ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.