1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2022

സ്വന്തം ലേഖകൻ: പസഫിക്കിലെ കരുത്തായ ക്വാഡ് സഖ്യത്തലവന്മാർ ഇന്ന് ജപ്പാനിൽ നിർണ്ണായക യോഗം ചേരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയയുടെ പുതിയ തലവൻ ആന്റണി അൽബാനിസ് ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ എന്നിവരാണ് നിർണ്ണായക യോഗത്തിൽ പങ്കെടുക്കുന്നത്. മേഖലയിൽ റഷ്യ യുക്രൈ‌നെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്വാഡ് യോഗം ഏറെ ശ്രദ്ധനേടുകയാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനം ഏറെ ചലനമാണ് പ്രവാസി ഭാരതീയരിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ സന്ദർശനത്തിൽ ആന്റണി അൽബാനിസ് നടത്തുന്ന പ്രഥമ യോഗം നരേന്ദ്രമോദിക്കൊപ്പമാണെന്നതും ഇന്ത്യയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ക്വാഡ് സഖ്യത്തിൽ വാണിജ്യപ്രതിരോധ രംഗത്ത് അമേരിക്ക പസഫിക്കിൽ ഇന്ത്യയെയാണ് മുഖ്യപങ്കാളിയായി തീരിമാനിച്ചിരിക്കുന്നത്. പ്രതിരോധ രംഗത്ത് ഇന്ത്യൻ നാവിക സേനയുടെ കഴിവിനെ ഏറെ പുകഴ്‌ത്തിയാണ് ക്വാഡ് രാജ്യങ്ങൾ പ്രസ്താവനകൾ നടത്തുന്നത്. ഒപ്പം വാണിജ്യരംഗത്തും സമുദ്രസുരക്ഷാ രംഗത്തും ഇന്ത്യ മുന്നോട്ടുവച്ച ആശയങ്ങൾക്ക് ഏറെ മുൻതൂക്കമാണ് ലഭിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.