
സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായിരുന്നു സംഭാഷണം.
ഇന്ത്യയും യുഎഇയും തമ്മിലെ സാമ്പത്തിക സഹകരണത്തെ കുറിച്ച് സംസാരിച്ച നേതാക്കൾ ഇത് ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പൊതുവായി നേരിടുന്ന വെല്ലുവിളികളും ആശങ്കകളും പ്രശ്നങ്ങളും ചർച്ചയിൽ വന്നു. സഹകരണം ശക്തമായി തുടരുമെന്ന് ഇരുവരും ഉറപ്പ് നൽകി.
അതിനിടെ വിസിറ്റ് വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി യുഎഇ. ഇതിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് മാത്രമല്ല ജിസിസി രാജ്യങ്ങളിലേക്കു തന്നെ പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിസിറ്റ് വീസയിലെത്തിയ ശേഷം നിശ്ചിത സമയം കഴിഞ്ഞും രാജ്യത്തിന് പുറത്തുകടക്കാതെ അനധികൃതമായി യുഎഇയില്‍ തങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല