1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2021

സ്വന്തം ലേഖകൻ: 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശയാത്ര യുഎഇയിലേക്ക്​. 2022 ജനുവരിയിലായിരിക്കും യാത്ര. ദുബായ്​ എക്​സ്​പോയിൽ ഇന്ത്യ ഒരുക്കിയ പവലിയൻ സന്ദർശിക്കുകയാണ്​ മുഖ്യലക്ഷ്യം. കൂടാതെ യുഎഇ ഭരണാധികാരികളുമായി ചർച്ചയും നടത്തും. കോവിഡ് കാലത്തെ പ്രവാസികളുടെ യാത്രാ ദുരിതം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന 4 നിലകളുള്ള കൂറ്റൻ പവലിയനാണ്​ ദുബായ്​ എക്​സ​്​പോയിൽ ഇന്ത്യ ഒരുക്കിയത്​​. ഇതിനകം നാല് ലക്ഷത്തിലധികം പേർ ഈ പ്രദർശനം സന്ദർശിച്ചു​. നേരത്തെ 2015, 2018, 2019 എന്നീ വർഷങ്ങളിൽ മോദി യുഎഇ സന്ദർശിച്ചിരുന്നു.

രാജ്യത്തെ ഉയർന്ന സിവിൽ ബഹുമതിയായ ഓർഡർ ഓഫ് സായിദും മോദിക്ക് ലഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഈ മാസം ആദ്യം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചിരുന്നു. യുഎഇയിലെ ഉന്നത ഭരണാധികാരികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. യുഎഇയിൽ 33 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണുള്ളത്​. ഇത്​ യുഎഇ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.