1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2020

സ്വന്തം ലേഖകൻ: അപകീർത്തി കേസിൽ പൊലീസിന്​ അമിതാധികാരം നൽകുന്ന പൊലീസ്​ ആക്​ട്​ ഭേദഗതിക്കെതിരെ വിമർശനം രൂക്ഷമാകുന്നു. വ്യക്​തിക​ൾക്ക്​ അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അ​ഞ്ച്​ വ​ർ​ഷം വ​രെ ത​ട​വ്​ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും വിധമാണ്​ ഭേ​ദ​ഗ​തി​. ച​ട്ട ഭേ​ദ​ഗ​തിയിൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ഒ​പ്പി​ട്ടതോ​ടെ​​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇതുസംബന്ധിച്ച വിജ്​ഞാപനവും പുറത്തിറങ്ങി.

സൈ​ബ​ർ ഇടങ്ങളിലെ അ​ധി​ക്ഷേ​പം ത​ട​യാ​ൻ എന്ന പേരിലാണ്​ നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്​ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്​. സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇതിൻെറ മറവിൽ​ മാധ്യമസ്വാതന്ത്ര്യത്തിന്​ തന്നെ കൂച്ചുവിലങ്ങിടാനാണ് നീക്കമെന്ന്​ പ്രതിപക്ഷവും നിയമ വിദഗ്​ധരും ചൂണ്ടിക്കാട്ടുന്നു.

വ്യ​ക്തി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള അ​ധി​ക്ഷേ​പ​ത്തി​ൽ വാ​റ​ൻ​റി​ല്ലാ​തെ​ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഇ​നി പൊ​ലീ​സി​ന്​ ക​ഴി​യും. പൊ​ലീ​സ് ആ​ക്ടി​ൽ 118 (എ) ​എ​ന്ന ഉ​പ​വ​കു​പ്പ് ചേ​ർ​ത്താ​ണ് ഭേ​ദ​ഗ​തി. സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ സൈ​ബ​ർ അ​തി​ക്ര​മം ചെ​റു​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​യ നി​യ​മം കേ​ര​ള​ത്തി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭേ​ദ​ഗ​തി​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ‘വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നോ അ​പ​മാ​നി​ക്കു​ന്ന​തി​നോ ല​ക്ഷ്യ​മി​ട്ട് ഉ​ള്ള​ട​ക്കം നി​ര്‍മി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍ക്ക് അ​ഞ്ചു​വ​ര്‍ഷം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടി​യോ’ വി​ധി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യാ​ണ് വ​കു​പ്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.

2000ലെ ​ഐ.​ടി ആ​ക്ടി​ലെ 66എ ​വ​കു​പ്പും 2011ലെ ​കേ​ര​ള പൊ​ലീ​സ് ആ​ക്ടി​ലെ 118 (ഡി) ​വ​കു​പ്പും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​തി​രാ​ണെ​ന്ന്​ ക​ണ്ട് നേ​ര​ത്തേ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഈ വകുപ്പുകൾ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതാ​ണ്​ എന്നായിരുന്നു സി.പി.എമ്മിൻെറ നിലപാട്​. അന്ന് സി പി എം പോളിറ്റ് ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത് ‘നാഴികക്കല്ലാകുന്ന വിധി’ എന്ന് ആയിരുന്നു. സീതാറാം യെച്ചൂരി കോടതിവിധിയെ വലിയ ആശ്വാസമെന്ന് വിശേഷിപ്പിച്ചിരുന്നു.

എന്നാൽ, അതിനേക്കാൾ അപകടകാരിയായ, ദുരുപയോഗം ചെയ്യാൻ ഏറെ സാധ്യതയുള്ള നിയമഭേദഗതിയാണ്​ ഇടതുസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന്​ നിയമരംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്​. വിയോജിപ്പുകളെ നിശബ്​ധമാക്കാൻ ഇൗ കരിനിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന്​ അദ്ദേഹം ആരോപിച്ചു.

66എ ​വ​കു​പ്പ്​ റദ്ദാക്കിയതിന്​ പകരം മ​റ്റ്​ നി​യ​മ​വ്യ​വ​സ്ഥ​ക​ളൊ​ന്നും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നാണ്​ സംസ്​ഥാന സർക്കാർ പറയുന്നത്​.​

പൊലീസ് ആക്ടില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ആക്ടിനെക്കുറിച്ചുള്ള വിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനോ എതിരായി നിയമം ഉപയോഗപ്പെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗം തടയാനും സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുമാണ് ഇത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.